ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യ കേന്ദ്രവുമാണ് തൊടുപുഴ.സ്വാതന്ത്ര്യലബധി ക്ക് ശേഷം തിരുവിതാംകൂര്‍-കൊച്ചി രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ കത്തോലിക്കരുമാണ്.ഇവരെ കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.ശ്രീ.പി.ജെ.ജോസഫ് ആണ് തൊടുപുഴയില്‍ നിന്നുള്ള നിയമ സഭാ പ്രതിനിധി.തൊടുപുഴ ഉൾപെടുന്ന ഇടുക്കി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശ്രീ പി.ടി.തോമസ് ആണ്.